ബ്രിട്ടന്റെ മോ ഫറയും വേദനയോടെ ട്രാക്കില്‍ കിടന്നു; ലോക അത് ലറ്റിക്സ് മീറ്റിലെ വിടവാങ്ങല്‍ മത്സരത്തില്‍ വെള്ളി മാത്രം

0
109

ലണ്ടൻ; വിട പറയുന്ന രണ്ടു ഇതിഹാസ താരങ്ങള്‍ ട്രാക്കില്‍ വീണു കരയുന്നത് കണ്ടാണ്‌ ലോക അത് ലറ്റിക്സ് മീറ്റിലെ ഈ ദിനം കടന്നു പോയത്. ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് 400 റിലേയില്‍ പരുക്കേറ്റു ട്രാക്കില്‍ കിടന്നപ്പോള്‍ അതേ വേദനയോടെ ബ്രിട്ടന്റെ മോ ഫറയും വിടവാങ്ങൽ മത്സരത്തില്‍ ട്രാക്കില്‍ കിടന്നു കരഞ്ഞു.

ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറ 5000 മീറ്റർ ഫൈനലിൽ ഇത്തവണ ലക്ഷ്യമിട്ടത് തന്റെ 10-ആം സ്വര്‍ണം മാത്രമായിരുന്നു. എന്നാല്‍ മുഖ്താർ എഡ്രിസിന്റെ അപ്രതീക്ഷിത കുതിപ്പ് മോ ഫറയെ വെള്ളി നേട്ടത്തിലേക്ക് തള്ളി.

13.32.79 മിനിറ്റിൽ മൽസരം പൂർത്തിയാക്കി എഡ്രിസ് സ്വർണം നേടിയപ്പോള്‍ 13.33.22 മിനിറ്റിൽ ഓട്ടം പൂര്‍ത്തിയാക്കിയ ഫറ വെള്ളി നേടി. യുഎസ് താരം പോൾ ചെലീമോ വെങ്കലം നേടി.

നേരത്തെ 10,000 മീറ്ററിൽ സ്വർണം നേടിയ ഫറയ്ക്ക് ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് ഇരട്ടസ്വർണത്തോടെ വിടവാങ്ങാനുള്ള അവസരം നഷ്ടമായി. ഇത് ഫറയുടെയും ആരാധകരുടെയും വേദനയായി.

LEAVE A REPLY

Please enter your comment!
Please enter your name here