രാജ്യസുരക്ഷ: ഭീകരരുടെ പട്ടിക പോലീസ് പ്രസിദ്ധീകരിച്ചു

0
62


സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് കുപ്രസിദ്ധ ഭീകരരുടെ പോസ്റ്റുകള്‍ ഡല്‍ഹി പോലീസ് പ്രസിദ്ധീകരിച്ചു. ഈ ഭീകരരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ പോലീസിനെ ബന്ധപ്പെടാനുള്ള നമ്പറുകളും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് ഇത്തരം നടപടികള്‍ പോലീസ് എടുത്തത്. ഇതിനായി ”പരാക്രം വാന്‍” എന്ന പോരില്‍ ഡല്‍ഹി പോലീസ് 14 കവചിത വാഹനങ്ങള്‍ നിരത്തിലിറക്കിയിട്ടുണ്ട്.

ഓരോ പരാക്രം വാനിലും ഒരു ഡ്രൈവറും ഒരു ചീഫും മൂന്ന് കമാന്‍ഡോസിനെയുമാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാവരും ആയുധ ദാരികളും സൈനിക പരിശീലനം ലഭിച്ചവരുമാണ്. പരാക്രം വാനിലെ കമാന്‍ഡോസിന്റെ കൈവശം എകെ-47 തോക്കുകളും എംപി5 റൈഫിള്‍ തുടങ്ങിയവ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here