വേദനകൊണ്ട് പുളഞ്ഞ് ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ വീണു; ലോക അത്ലറ്റിക്സ്‌ മീറ്റിലെ 400 മീറ്റർ റിലേയിൽ ബ്രിട്ടന് സ്വര്‍ണം

0
157

ലണ്ടൻ : ലോക അത്ലറ്റിക്സ്‌ മീറ്റിലെ 400 മീറ്റർ റിലേയിൽ ആതിഥേയരായ ബ്രിട്ടന്‍ സ്വർണം നേടി. സ്പ്രിന്റ് ഇതിഹാസമായ ഉസൈൻ ബോൾട്ട് പരുക്കേറ്റ് പിൻമാറിയ 400 മീറ്റർ റിലേയിലാണ് ആതിഥേയരായ ബ്രിട്ടന്‍ സ്വര്‍ണം നേടിയത്. 37.47 സെക്കൻഡിൽ ഓടിയെത്തിയതാണ് ബ്രിട്ടന്‍ സ്വര്‍ണം നേടിയത്.

37.52 സെക്കൻഡിൽ എത്തിയ അമേരിക്ക വെള്ളിയും, 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലവും നേടി. കാലിലെ പരുക്ക് കാരണം വേദന സഹിക്കാനാകാതെ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലേക്കു വീണതോടെയാണ് ജമൈക്ക പുറത്തായത്.

ഉസൈൻ ബോൾട്ടിന്റെ മികവിലാണ് ജമൈക്ക ഫൈനലിൽ കടന്നത്. തങ്ങളുടെ ഏറ്റവും മികച്ച സമയം (37.95 സെക്കൻഡ്) കുറിച്ചാണ് ജമൈക്ക സെമിഫൈനൽ ഹീറ്റ്സിൽ ഒന്നാമതെത്തിയത്. പക്ഷെ ഉസൈന്‍ ബോള്‍ട്ടിന്റെ പരുക്ക് വില്ലനായി മാറി.

വനിതാ വിഭാഗം 400 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്ക സ്വർണം നേടി. ബ്രിട്ടൻ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി

LEAVE A REPLY

Please enter your comment!
Please enter your name here