‘സേവ് ബിജെപി ഫോറം’ അമിത് ഷാ ആയുധമാക്കുന്നു; കേരളത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി വരും

0
68

ന്യൂഡൽഹി; ‘സേവ് ബിജെപി ഫോറം’ അമിത് ഷാ ആയുധമാക്കുന്നു. സേവ് ബിജെപി ഫോറം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷണം നടത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുമാനിച്ചു. സംസ്ഥാനത്ത് മുന്‍പ് സജീവമായിരുന്ന നേതാക്കള്‍ ആണ് സേവ് ബിജെപി ഫോറത്തിന് പിന്നില്‍ എന്ന് അമിത് ഷായ്ക്ക് മനസിലായതിനാല്‍ എല്ലാ ആരോപണങ്ങളും അന്വേഷിക്കാന്‍ ആണ് പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം.

അഴിമതിക്കാര്‍ക്കെതിരെയുള്ള ദേശീയ നേതൃ തീരുമാനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ഉടന്‍ നടപടിക്കുമാണ് അമിത് ഷാ ഒരുങ്ങുന്നത്. വി.വി.രാജെഷിനെതിരെ എടുത്ത രീതിയിലുള്ള നടപടി പലര്‍ക്ക് എതിരെയും വന്നേക്കും എന്നാണ് സൂചന.

സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന ഏറെക്കുറെ എല്ലാ അഴിമതികളും പാര്‍ട്ടി നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ സഹിതമാണ് ആരോപണങ്ങള്‍ എന്നതിനാല്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേക സംവിധാനം തന്നെ കേരളാ അഴിമതി അന്വേഷിക്കാന്‍ അമിത് ഷാ ഒരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് കോഴ വിവാദവും, ഹവാല ഇടപാടുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ ഞെട്ടിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ അഴിമതി ഒന്നും തന്നെ തള്ളിക്കളയേണ്ടാ എന്നാണ് പാര്‍ട്ടി തീരുമാനം. കാരണം ബിജെപി അഴിമതികള്‍ ഉള്ള വാര്‍ത്തകളും, ഇംഗ്ലീഷ് പരിഭാഷയും, അയക്കുന്ന ആളുടെ ഫോണ്‍ നമ്പരുമാണ് എല്ലാ സന്ദേശങ്ങളിലും ഉള്ളത്. പിന്നെ എന്തിനു അന്വേഷിക്കാതിരിക്കണം എന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ ചിന്ത.

ഓരോ അഴിമതിക്ക് പിന്നിലുള്ള നേതാക്കളുടെ വിവരങ്ങളും, അഴിമതിയുടെ അന്വേഷണ വിവരങ്ങളും പാര്‍ട്ടി ദേശീയ അധ്യക്ഷന് തന്നെ കൈമാറുന്നതിനാല്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് തന്നെയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അത് അക്ഷരം പ്രതി സംസ്ഥാന നേതൃത്വം നടപ്പിലാക്കുകയും ചെയ്യും. ഈ രീതിയിലാണ് ബിജെപി ദേശീയ നേതൃത്വം ബിജെപിയില്‍ ഇടപെടാന്‍ ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here