ഗോരഖ്പുർ: സ്വന്തം മണ്ഡലത്തില്സംഭവിച്ച ഓക്സിജന്‍ ദുരന്തം യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വന്തം മണ്ഡലത്തിലെ വികസനം ഉദ്ഘോഷിച്ച മുഖ്യമന്ത്രിക്ക് ഓക്സിജന്‍ ദുരന്തം കടുത്ത തിരിച്ചടിയുമായി.
60 ഓളം കുട്ടികളാണ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ പിടഞ്ഞു മരിച്ചത്. 60 ലക്ഷ്ത്തോളം കുടിശിക വന്നതിനെ തുടർന്നു സ്വകാര്യ കമ്പനി ആശുപത്രിയിൽ ഓക്സിജൻ വിതരണം നിർത്തിയതോടെയാണു 48 മണിക്കൂറിനിടെ കുട്ടികളുടെ മരണം സംഭവിച്ചത്.
എംപി ആയിരുന്നപ്പോള്‍ ഗോരഖ്പൂരിലെ ഈ ആശുപത്രിയിലെ വികസനം ആയിരുന്നു യോഗി ആദിത്യ നാഥ് കൊട്ടിഘോഷിച്ചത്. അതേ ആശുപത്രിയില്‍ സംഭവിച്ച ഞെട്ടിക്കുന്ന ദുരന്തം അതുകൊണ്ട് തന്നെ ആദിത്യനാഥിനെ വ്യക്തിപരമായി തിരിഞ്ഞു കുത്തുന്നു.
ബാബാ രാഘവ്ദാസ് മെഡിക്കൽ കോളേജ്. ഗോരഖ്പുർ മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയുമാണ്. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയും ചെയ്യുന്നു. കിഴക്കൻ യുപിയിലെ പ്രധാന ആരോഗ്യപ്രശ്നമാണു മസ്തിഷ്കജ്വരം.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ യുപിയിൽ 40,000 കുട്ടികൾ സ്തിഷ്കജ്വരം കാരണം മരിച്ചതായാണു കണക്ക്.