20 വര്‍ഷമായി അടഞ്ഞു കിടക്കുന്ന കുണ്ടറയിലെ അലിന്‍ഡ് ഫാക്ടറി ചിങ്ങം 1 നു (ഓഗസ്റ്റ് 17) വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വിവധ നേതാക്കള്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുമായി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ടെണ്ടറിലൂടെ മാത്രമായിരിക്കും ഫാക്ടറിക്ക് ഓര്‍ഡര്‍
ലഭിക്കുക. കമ്പനിയുടെ കൈവശത്തിലുള്ള 62 ഏക്കര്‍ ഭൂമിയില്‍ ഉപയോഗിക്കുന്ന 33 ഏക്കറിന് പാട്ടക്കരാര്‍ പുതിയ നിരക്കില്‍ പുതുക്കി എടുത്തിട്ടുണ്ട്.
കമ്പനിയിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളടക്കം പൂര്‍ത്തിയാക്കിയാണ് ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. ഐ.എസ്.ആര്.ഒ, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളാണ് പ്രധാനമായും ഫാക്ടറയില്‍ നിര്‍മ്മിക്കുന്നത്.