അതിരപ്പിള്ളി പദ്ധതിക്കെതിരെ മുസ്ലീം ലീഗും രംഗത്ത്

0
65

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും, നടപടിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ ചെയ്യുന്നത് വഞ്ചനയാണെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എം മജീദ് പറഞ്ഞു.

പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കരുത് എന്നത് യു.ഡി.എഫ് തീരുമാനമാണ്. ഇക്കാര്യത്തില്‍ അനൈക്യമുണ്ടെന്ന് കരുതുന്നില്ല- മജീദ് പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലവും പ്രതികൂലവുമായി ഭരണപ്രതിപക്ഷ അംഗങ്ങള്‍ രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ലീഗ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here