ഇനി പുത്തന്‍ പരിഷ്‌കാരങ്ങള്‍ ഇല്ല; ജനപ്രിയ പദ്ധതികള്‍ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍

0
83

ഇനി പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടത്താതെ പകരം കൈവരിച്ച നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികളാകും മോദി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വിലയിരുത്തല്‍. നികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ജനപ്രിയ പദ്ധതികള്‍ നടപ്പാക്കാനുമാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ബാര്‍ക്ലെയ്സ് ഇന്ത്യ ചീഫ് എക്കണോമിസ്റ്റ് സിദ്ധാര്‍ഥ സന്യാല്‍ വിലയിരുത്തുന്നു.

പരിഷ്‌കാരങ്ങള്‍ക്കു പകരം കൈവരിച്ച നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും
വാരന്ത്യക്കുറിപ്പിലാണ് സിദ്ധാര്‍ഥയുടെ പരാമര്‍ശം. നിലവില്‍ ആരംഭിച്ചിട്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെയും ഗുണഫലം ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമാകും സര്‍ക്കാര്‍ നടത്തുക.

ഭരണനിര്‍വഹണ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കാകും ഇത്തരത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സാധ്യത. വമ്പന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യത കുറവാണെന്നു വിലയിരുത്തപ്പെടുന്നു. 2014 മുതല്‍ കടുത്ത പരിഷ്‌കാരങ്ങളാണ് മോദി നടപ്പാക്കിയിട്ടുള്ളത്.

അഴിമതി ഇല്ലാതാക്കല്‍, ആരംഭിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ എങ്ങനെ സാധാരണക്കാരനെ സഹായിച്ചു എന്ന കാര്യം കൂടുതലാളുകളിലേക്ക് എത്തിക്കുക എന്നീ കാര്യങ്ങളിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും സന്യാല്‍ സമര്‍ഥിക്കുന്നു.
എങ്കിലും 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാകും ഇനി മോദി നടപ്പാക്കുക. ബി ജെ പിയുടെ ദേശീയതാവാദത്തെ മുന്‍നിര്‍ത്തിയാകും 2019 തിരഞ്ഞെടുപ്പിനെ സമീപിക്കുകയെന്നും സന്യാല്‍ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here