എം.എം.ഹസന്റെ 24 മണിക്കൂർ ഉപവാസം നാളെ

0
73

തിരുവനന്തപുരം: ദലിത്-പിന്നാക്ക-ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നടപടികളിലും പ്രതിഷേധിച്ചുള്ള കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ 24 മണിക്കൂർ ഉപവാസം നാളെ തുടങ്ങും.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കുശേഷം 1 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉപവാസം ഉദ്ഘാടനം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 11നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉപവാസ സമാപനം നിർവഹിക്കും.

സാമൂഹിക, രാഷ്ട്രീയ നേതാക്കളും സംഘടനകളും ഉപവാസത്തിൽ പങ്കെടുക്കുമെന്നു കെപിസിസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here