എങ്ങിനെ കുഞ്ഞുങ്ങൾ മരിക്കാതിരിക്കും; ഇതാണ് ഉത്തരേന്ത്യൻ ചരിത്രം

0
4446

ആശുപത്രി ആർക്കും ഉണ്ടാക്കാം. രജിസ്ട്രേഷൻ പോലും വേണ്ട. പാവങ്ങളെ ആദ്യം ചികിൽസിക്കുന്നത് ബംഗാളി ഡോക്ടർ എന്നറിയപ്പെടുന്ന ആർഎംപി മാരാണ്. അവരുടെ കയ്യിൽപ്പെട്ട് സംഗതി കുളമാകുമ്പോൾ നെക്സ്റ്റ് സ്റ്റെപ് ആണ് സർക്കാർ/പ്രൈവറ്റ് ആശുപത്രി സന്ദർശനം.

by ഡോ. മായ

യുപി, ബീഹാർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികൾ നന്നാവണമെങ്കിൽ ആദ്യം ഈ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾ നന്നാവേണ്ടി വരും. കാരണം ഭൂരിഭാഗവും സ്‌കൂളിൽ പോകാറില്ല. അതുകൊണ്ടുതന്നെ അനീതികളെ നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് ചോദ്യം ചെയ്യുകയുമില്ല. അതി ദരിദ്രർ മാത്രമേ സർക്കാർ ആശുപത്രികളിൽ പോകാറുള്ളൂ. അൽപ്പമെങ്കിലും കഴിവുള്ളവർ ഉള്ളത് വിറ്റുപെറുക്കി കൂൺപോലെ മുളച്ചു നിൽക്കുന്ന സ്വകാര്യ ആശുപത്രികളിൽ പോകും.

ആശുപത്രി ആർക്കും ഉണ്ടാക്കാം. രജിസ്ട്രേഷൻ പോലും വേണ്ട. പാവങ്ങളെ ആദ്യം ചികിൽസിക്കുന്നത് ബംഗാളി ഡോക്ടർ എന്നറിയപ്പെടുന്ന ആർഎംപി മാരാണ്. അവരുടെ കയ്യിൽപ്പെട്ട് സംഗതി കുളമാകുമ്പോൾ നെക്സ്റ്റ് സ്റ്റെപ് ആണ് സർക്കാർ/പ്രൈവറ്റ് ആശുപത്രി സന്ദർശനം. ആർഎംപിമാർ രോഗികളെയും കൊണ്ട് പ്രൈവറ്റ് ആശുപത്രികളിൽ വരും. അവരുടെ കമ്മീഷൻ മുപ്പതു മുതൽ നാൽപ്പതു ശതമാനം വരെയാണ്. ഓപ്പറേഷൻ തീയേറ്ററുകളിൽ സർജറി അസിസ്റ്റ് ചെയ്യുന്നത് ഒ ടി ടെക്‌നിഷ്യൻ ആണ്. നഴ്‌സുമാർ ഇതിനായി ഇല്ല. ഹരിയാനയിൽ വർഷങ്ങളായി ഈ സിസ്റ്റം ആണ് തുടരുന്നത്.

സൗത്ത് ഇന്ത്യയിൽ ഈ സിസ്റ്റം ഉള്ളതായി അറിവില്ല. ഡോക്ടർമാർ ഒഴികെ ക്വാളിഫൈഡ് ആയിട്ടുള്ള സ്റ്റാഫിനെ അപൂർവ്വമായേ കണ്ടിട്ടുള്ളൂ. കോർപ്പറേറ്റ് ഹോസ്പിറ്റലുകളിൽ മാത്രമാണ് ഡോക്ടർമാർ തന്നെ സർജറിസ് അസിസ്റ്റ്  ചെയ്യുക. മിക്ക ഹോസ്പിറ്റലുകളിലും (കോർപറേറ്റ് ഒഴികെ) ഡ്യൂട്ടി ഡോക്ടർമാർ ആയുർവേദ ഡിഗ്രി എടുത്ത ശേഷം ഡിസ്ട്രിക്ട് ഹോസ്പിറ്റലുകളിൽ ഒരു വർഷം മോഡേൺ മെഡിസിൻ വിഭാഗങ്ങളിൽ ഇന്റേൺഷിപ് ട്രെയിനിങ് നേടിയവരാണ്. അത് ഇവിടെ ലീഗൽ ആയാണ് അറിയപ്പെടുന്നത്.

ഇതൊക്കെയാണ് ഉത്തരേന്ത്യയിലെ പല ആശുപത്രികളും നടക്കുന്നത്. പിന്നെ എങ്ങനെ കുഞ്ഞുങ്ങൾ മരിക്കാതിരിക്കും. കൂട്ട മരണമായപ്പോൾ കണക്കിൽ വന്നു. അപ്പോൾ ഇതിലും മുന്‍പ്  മരിച്ചത് എത്ര കുഞ്ഞുങ്ങള്‍ ആയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here