ഏഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി

0
7652

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിനു റിമാന്‍ഡില്‍ കഴിഞ്ഞ അധ്യാപകനെ ബിജെപി കോഴിക്കോട് ജില്ലാ ഓഫിസ് സെക്രട്ടറിയാക്കി. സ്‌പെഷല്‍ ക്ലാസിനിടെ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണു പോക്‌സോ പ്രകാരം അധ്യാപകനെതിരെ കഴിഞ്ഞ ഡിസംബറില്‍ കേസെടുത്തത്. തുടര്‍ന്നു സസ്‌പെന്‍ഷനിലുമായി.

ഈയിടെ ജാമ്യത്തിലിറങ്ങിയതോടെയാണ് ഓഫിസിലെ നിയമനം. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ ഇയാളെ പുറത്താക്കണമെന്നു നേരത്തേ ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിസമ്മതിച്ചു. എന്നാല്‍, ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി.  തലക്കുളത്തൂര്‍ പഞ്ചായത്തിലെ എടക്കര എ എസ് വി യു പി സ്‌കൂള്‍ അദ്ധ്യാപകനും ബിജെപിയുടെ അദ്ധ്യാപക സംഘടനയായ നാഷണല്‍ ടീച്ചേഴ്സ് യൂണിയന്‍ സംസ്ഥാന നേതാവുമായ ടി എ നാരായണനെതിരെയാണ് അത്തോളി പൊലീസ്  കേസെടുത്തത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയല്‍ നിയമം (പോസ്‌കോ) അനുസരിച്ചായിരുന്നു കേസ് .

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് നാരായണന്‍.അഞ്ച് വര്‍ഷം മുമ്പും ഇദ്ദേഹത്തിനെതിരെ സ്‌കൂളില്‍നിന്ന് സമാന പരാതി ഉണ്ടായിരുന്നു.
വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കുട്ടികളെ പേരാമ്പ്ര മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് .
പഠനത്തില്‍ പിന്നാക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വൈകിട്ട് പ്രത്യേക ക്ലാസ് നടക്കാറുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാര്‍ത്ഥിനികളെയാണ് അദ്ധ്യാപകന്‍ ശരീര ഭാഗങ്ങളില്‍ പിടിച്ച് നിരന്തരം ശല്യംചെയ്തത്. ആണ്‍കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിവാക്കിയ ശേഷമായിരുന്നുവത്രെ ‘അദ്ധ്യാപക വിനോദം’. പെണ്‍കുട്ടികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രണ്ട് രക്ഷിതാക്കളാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ക്ക് പരാതി നല്‍കിയത്. പ്രധാനാധ്യാപിക വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here