കണ്ണൂരില്‍ സിപിഎം ഓഫീസിനു നേരെ ആക്രമണം

0
205


കണ്ണൂര്‍ ധര്‍മടത്ത് സിപിഎം ഓഫീസിനു നേരെ ആക്രമണം. ആക്രമണത്തില്‍ സിപിഎം കൊടിമരവും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തിട്ടുണ്ട്. സ്വാമിക്കുന്നിലുള്ള സിപിഎം ബ്രാഞ്ച് ഓഫീസിനു നേരെയാണ് അക്രമം ഉണ്ടായത്.

ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. ഒരു ഭാഗത്ത് സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുഭാഗത്ത് അക്രമം അഴിച്ചു വിടുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. പിന്നീട് സമാധാനത്തെക്കുറിച്ച് പറയലുമാണ് സംഘപരിവാര്‍ ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here