ഓക്സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സംഭവത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി ബി ആവശ്യപ്പെട്ടു.
കുട്ടികള്‍ മരിച്ചത് ഔക്സിജന് ലഭിക്കാതെയല്ല, മറിച്ച് ആശുപത്രിയുടെ ശുചിത്വമില്ലായ്മയും മറ്റ് പ്രശ്നങ്ങളുമാണ് അപകട കാരണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും പി ബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഓക്സിജന്റെ അപര്യാപ്തതയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മുന്‍ വര്‍ഷങ്ങളിലും ആശുപത്രിക്ക് ലഭിച്ചിരുന്നു. ഓക്സിജന്‍ നല്‍കുന്നവര്‍ക്ക് പണം നല്‍കാതിരുന്നത് തന്നെയാണ് അപകടത്തിന് പ്രധാന കാരണമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സ്വച്ഛ് ഭാരത് ക്യാമ്ബയിന് നടത്തുമ്ബോള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ശുചിത്വത്തിന്റെ പേരില്‍ മരണം സംഭവിച്ചുവെന്ന് പറയുന്നത് തികഞ്ഞ വിരോധാഭാസമാണെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.