തിരുവനന്തപുരം: അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ വ്യക്തി ദിലീപ് അല്ലെന്നു നടി ഭാമ. പ്രമുഖ വാരികയായ വനിതയിലെ തന്റെ അഭിമുഖം ചൂണ്ടിക്കാട്ടിയാണ് ഭാമ രംഗത്ത് വന്നിരിക്കുന്നത്. ഞാന്‍ നൽകിയ ഇന്റർവ്യൂ വിലെ ചില പ്രസക്തഭാഗങ്ങൾ തെറ്റിദ്ധാരണ പരത്താന്‍ ഇട വന്നിട്ടുണ്ട്. പക്ഷെ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ വ്യക്തി ദിലീപ് അല്ല. ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഭാമ വിശദമാക്കുന്നു.
ഒപ്പം ഒന്ന് കൂടി ഭാമ എഴുതുന്നു. ഒരാഴ്ച മുൻപ് മറ്റൊരു മാധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ടുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഈ അഭിമുഖവും ആ റിപ്പോര്‍ട്ടും ചേര്‍ത്ത് വായിക്കരുത്. ഭാമ എഴുതുന്നു.
മുതിര്‍ന്ന സിനിമാ മാധ്യമ പ്രവര്ത്തകന് പല്ലിശ്ശേരി ഭാമയുടെ അനുഭവം തുറന്നു എഴുതിയിരുന്നു. സ്റ്റേജ് ഷോയ്ക്കായി ദിലീപ് അമേരിക്കയില്‍ എത്തിയ കാര്യവും ഭാമയെ ഫോണില്‍ വിളിച്ച കാര്യവും ഭാമയുടെ ചേച്ചി അതിനു നല്കിയ മറുപടിയും എഴുതിയിരുന്നു.
പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടും, വനിതയിലെ അഭിമുഖത്തില്‍ ഞാന്‍ പരാമര്‍ശിക്കുന്ന വ്യക്തിയും തമ്മില്‍ ചേര്‍ത്ത് വായിക്കരുത് എന്നാണു ഭാമ എഴുതുന്നത്.