നോട്ട് നിരോധനം തീവ്രവാദികള്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് നല്‍കിയത്; അരുണ്‍ ജെയ്റ്റ്ലി

0
79

നോട്ട് നിരോധനം തീവ്രവാദികള്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് നല്‍കിയതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക ഞെരുക്കവും വിദേശസാമ്പത്തിക സഹായത്തിന്റെ വരവിനെ എന്‍ ഐ എ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കുന്നതും കശ്മീരിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ തടയാന്‍ സഹായിച്ചെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

എന്നാല്‍ ഡോക് ലാം വിഷയത്തില്‍ പ്രതികരിക്കാന്‍ ജെയ്റ്റ്ലി തയ്യാറായില്ല. പകരം സൈന്യത്തില്‍ വിശ്വാസം പൂര്‍ണമായും അര്‍പ്പിക്കാമെന്നും പറഞ്ഞു. ഗുരുതരമായ രണ്ട് പ്രശനങ്ങളാണ് രാജ്യം നേരിടുന്നത്. ഒന്ന് ജമ്മു ആന്‍ഡ് കശ്മീര്‍. രണ്ട് രാജ്യത്തിന്റെ മധ്യഭാഗങ്ങളെ ബാധിച്ചിരിക്കുന്ന ഇടതുപക്ഷ ഭീകരത- ജെയ്റ്റ്ലി പറഞ്ഞു.

കശ്മീര്‍ താഴ് വരയില്‍നിന്ന് ഭീകരരെ തുരത്താനുള്ള നിരന്തരശ്രമത്തിലാണ് സൈന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിരുന്നു.

കല്ലെറിയലുകാരുടെ സംരക്ഷണത്തില്‍ പലപ്പോഴും ഭാകരവാദികള്‍ രക്ഷപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കല്ലെറിയാനെത്തുന്നവരുടെ എണ്ണം ഇരുപതും മുപ്പതും അമ്പതുമായി കുറഞ്ഞിട്ടുണ്ടെന്നും ജെയ്റ്റ്ലി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here