പി.സിയുടെ പരിഹാസം; താക്കീതുമായി വനിത കമ്മീഷന്‍

0
74

കേസെടുത്തതിന്റെ പേരില്‍ കമ്മീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന് പി.സി ജോര്‍ജിനോട് വനിതാ കമ്മീഷന്‍. കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോകില്ലെന്നും കമ്മീഷന്‍ താക്കീത് നല്‍കി.

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തത്. എന്നാല്‍ ഈ സംഭവത്തോട് പരാഹാസ രൂപേണയാണ് പി.സി.ജോര്‍ജ് പ്രതികരിച്ചത്.

വനിതാ കമ്മീഷന്‍ എന്ന് കേട്ടാല്‍ പേടിയാണെന്നും അല്‍പം ഉള്ളി കാട്ടിയാല്‍ കരയാമായിരുന്നു. തനിക്ക് നോട്ടീസയച്ചാല്‍ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നും, വനിതാ കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോ എന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.

അവര്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നുമുള്ള പ്രസ്താവനകളാണ് കമ്മീഷനില്‍ അമര്‍ഷം ഉളവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here