പ്രളയം: ഇരുന്നൂറോളം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നു

0
76

 


കാഠ്മണ്ഡു: ഇരുന്നൂറോളം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ അടക്കം 600 ഓളം പേര്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നു. കടുത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കാരണമാണ് നേപ്പാളിലെ ചിത്വാളില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസത്തിന്നുള്ളില്‍ 49 പേര്‍ നേപ്പാളില്‍ കൊല്ലപ്പെടുകയും 17 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. നേപ്പാളിലെ 21 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേപ്പാളിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയതായി നേപ്പാള്‍ അധികൃതര്‍ അറിയിച്ചു.

5000 പേരെ പ്രളയത്തില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി നേപ്പാള്‍ അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here