ബിജെപി കോഴ എന്‍.ഡി.എയ്ക്ക് ദോഷം വരാത്തരീതിയില്‍ കൈകാര്യം ചെയ്യണം: സി.കെ.ജാനു

0
71

മെഡിക്കല്‍ കോളേജ് കോഴക്കേസ് എന്‍.ഡി.എ മുന്നണി സംവിധാനത്തിന് ദോഷം വരാത്ത വിധത്തില്‍ ബി.ജെ.പി. കൈകാര്യം ചെയ്യണമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്‌സണ്‍ സി.കെ.ജാനു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

കോഴക്കേസ് ബി.ജെ.പിയുടെ ആഭ്യന്തരകാര്യമാണെന്നിരിക്കെ അതെക്കുറിച്ച് പ്രതികരിക്കേണ്ടതും പരിഹരിക്കേണ്ടതും അവരാണെന്ന് സി.കെ.ജാനു അഭിപ്രായപ്പെട്ടു. അമിത്ഷായുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നണിയില്‍ ജെ.ആര്‍.എസിന് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ അനുകൂല തീരുമാനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനാധിപത്യ രാഷ്ട്രീയ സഭയെ എന്‍.ഡി.എയിലേക്ക് തള്ളിവിട്ട ഇടതു-വലതു മുന്നണികള്‍ ഇപ്പോള്‍ അക്കാരണം പറഞ്ഞ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സി.കെ.ജാനു കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here