ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ

0
48

മെഡിക്കല്‍ കോഴ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിങ്കളാഴ്ച തൃശൂരില്‍ ചേരും. ഉച്ചയ്ക്ക് ശേഷമായിരിക്കും യോഗം. സംസ്ഥാന ബൈഠക്കില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 26 ന് തുടങ്ങാന്‍ നിശ്ചയിച്ച സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര നീട്ടിവെക്കാനും സാധ്യതയുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ചചെയ്യും. ഓണത്തിന് ശേഷം പദയാത്ര നടത്താനാണ് ഇപ്പോഴത്തെ ആലോചന.

മെഡിക്കല്‍ കോളജ് കോഴ സ്ഥിരീകരിച്ച പാര്‍ട്ടി തല അന്വേഷണ റിപ്പോര്‍ട്ടും പിന്നീട് അത് തിരുത്തിയതും നാളത്തെ ഭാരവാഹി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുണ്ട്. വി.വി രാജേഷിനെതിരെയുണ്ടായ നടപടിയും യോഗത്തില്‍ ഉന്നയിക്കാനിടയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here