ബ്ലുവെയ്ല്‍ ആത്മഹത്യ വീണ്ടും; ജീവനൊടുക്കിയത് 10-ാം ക്ലാസുകാരന്‍

0
135

മരണക്കളിയായ ബ്ലുവെയ്ല്‍ ഗെയിം കളിച്ച് 10-ാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ആനന്ദ്പൂര്‍ സ്വദേശിയായ അങ്കന്‍ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത്.

സ്‌കൂളില്‍ നിന്ന് തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറില്‍ കളിക്കുകയായിരുന്നു അങ്കന്‍. ഊണുകഴിക്കാന്‍ അമ്മ വിളിച്ചപ്പോള്‍ ഊണിനു മുമ്പ് തനിക്ക് കുളിക്കണം എന്നു പറഞ്ഞ് കുളിമുറിയില്‍ കയറി. കുറേ സമയമായിട്ടും പുറത്തിറങ്ങാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു.

ഒരു പ്ലാസ്റ്റിക് ബാഗുകൊണ്ട് തലപൊതിഞ്ഞ് നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് അങ്കണ്‍ മരിച്ചത്. കുഴഞ്ഞു വീണു കിടന്ന അങ്കണെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അങ്കനിന്റെ സുഹൃത്തുക്കളാണ് ഗെയിം കളിക്കുന്നുണ്ടെന്ന വിവരം പൊലീസിനോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here