മുരുകന്‍റെ മരണത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാന്‍ ഐഎംഎ; മുരുകന്‍ മരിച്ചത് അടിയന്തര ചികിൽസാ സംവിധാനത്തിന്റെ കാര്യക്ഷമതക്കുറവു മൂലം

0
82

തിരുവനന്തപുരം: ആംബുലന്‍സില്‍ കിടന്നു മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ രക്ഷിക്കാന്‍ ഐഎംഎ രംഗത്തിറങ്ങി. സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാതിരുന്ന വിചിത്രമായ വിശദീകരണവുമായാണ് ഡോകടര്‍മാരുടെ അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ ഐഎംഎ രംഗത്ത് വന്നിട്ടുള്ളത്.

മുരുകനെ എത്തിച്ച ആശുപത്രികളിൽ ചികിൽസയ്ക്കു പണം ആവശ്യപ്പെട്ടിട്ടില്ലെന്നു ഐഎംഎ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ അടിയന്തര ചികിൽസാ സംവിധാനത്തിന്റെ കാര്യക്ഷമതക്കുറവു മൂലമാണ് മുരുകന്റെ മരണമെന്നും ഐഎംഎ വിലയിരുത്തുന്നു. വീഴ്ച ഒരു ഘട്ടത്തിലും സഹായമെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഐഎംഎ വിശദമാക്കുന്നു.

ബൈക്ക് അപകടത്തില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ ആംബുലന്‍സില്‍ നിന്നും മാറി മാറി ആറു ആശുപത്രികളില്‍ എത്തിച്ചപ്പോള്‍ കൂടെ ആളില്ലാത്തതിനാല്‍ ഒരു ആശുപത്രിയും ചികിത്സിച്ചില്ല. പല കാരണങ്ങള്‍ പറഞ്ഞു ഓരോ ആശുപത്രിയും മടക്കി.

മെഡിക്കല്‍ കോളേജ് വരെ അനാസ്ഥ കാട്ടി. പോലീസ് റിപ്പോര്‍ട്ടും, ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടും ഉള്ളപ്പോഴാണ്  അറസ്റ്റിലാകാന്‍ സാധ്യതയുള്ള ഡോക്ടര്‍മാര്‍ക്കായിഐഎംഎ  രംഗത്ത് വന്നിരിക്കുന്നത്. ഡോക്ടർമാർക്ക് എതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അപകട ചികിൽസാ സംവിധാനം തകിടംമറിക്കാൻ ഇടയാക്കുമെന്നും ഐഎംഎ ആരോപിക്കുന്നു.

ഐഎംഎ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറാനാണ് ഐഎംഎ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here