മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്‍ തൃശൂരില്‍

0
55


തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗം ഇന്നു തൃശൂരിൽ ചേരും. മെഡിക്കല്‍ കോളേജ് കോഴ വിവാദവും, റിപ്പോര്‍ട്ട് ചോര്‍ത്തി എന്നാരോപിച്ച് സംസ്ഥാന സെക്രട്ടറിയായിരുന്ന വി.വി.രാജേഷിനെ മാറ്റി നിര്‍ത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.

വി.വി.രാജേഷിനെ മാറ്റി നിര്‍ത്തിയത് ബിജെപിയില്‍ അണഞ്ഞു കിടന്ന ഗ്രൂപ്പ് പോരിനു പുതു മാനങ്ങള്‍ നല്‍കുന്ന സംഭവമായതിനാല്‍ പാര്‍ട്ടി തലത്തിലെ പൊട്ടിത്തെറികള്‍ യോഗത്തില്‍ പ്രതീക്ഷിക്കാം. ‘വി.വി.രാജേഷിനെ കുറ്റക്കാരനായി പാര്‍ട്ടി കണ്ടിരിക്കുന്നു. ശരി തന്നെ. പക്ഷെ ആ റിപ്പോര്‍ട്ട് രാജേഷിനു എങ്ങിനെ ചോര്‍ന്നു കിട്ടി എന്ന് നടപടിഎടുക്കും മുന്‍പ് പാര്‍ട്ടി ചോദിച്ചോ? ഒരുന്നത പാര്‍ട്ടി നേതാവ് 24 കേരളയോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്നത്തെ പാര്‍ട്ടി യോഗത്തില്‍ രാജേഷിന്റെ മാറ്റി നിര്‍ത്തല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ ഉത്ഭവം കൂടി ചര്‍ച്ചയാകും.

സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റിയതോടെ വി.വി.രാജേഷ് യോഗത്തില്‍ പങ്കെടുക്കില്ല. വി.വി,രാജേഷ്‌ കൈകാര്യം ചെയ്തിരുന്ന ഇടുക്കി ജില്ലാ ഘടകത്തിന്റെ ഉത്തരവാദിത്തവും മറ്റു പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് കൈമാറേണ്ടി വരും

. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നേതൃത്വം നൽകുന്ന സംസ്ഥാന പദയാത്രയുടെ വിശദാംശങ്ങളും യോഗത്തില്‍ തീരുമാനിക്കും.. കാസര്‍കോട്-തിരുവനന്തപുരം പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നതിനാല്‍ യാത്ര പ്രധാന അജണ്ടയാകും.

LEAVE A REPLY

Please enter your comment!
Please enter your name here