മെഡിക്കല്‍ കോഴ പാര്‍ട്ടിയുടെ മുഖച്ഛായക്കു മങ്ങലേല്‍പ്പിച്ചു-വി.മുരളീധരന്‍

0
50

മെഡിക്കല്‍ കോളജ് കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ചില നേതാക്കന്മാരേക്കുറിച്ച് പുറത്തുവന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here