വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ 6 പേര്‍ വെന്തു മരിച്ചു

0
91

വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറു പേര്‍ വെന്തു മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ഗാര്‍ഡന്‍ പ്രദേശത്താണ് സംഭവം നടന്നത്. വിനോദയാത്രയ്‌ക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് 11 പേരുമായി പോയ വാനിനുള്ളില്‍ തീ പിടിച്ചത്. അപടകത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പരിക്കേറ്റ അഞ്ചു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here