ഹിമാചലില്‍ മണ്ണിടിച്ചില്‍ 30 പേര്‍ മരിച്ചു

0
70

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിഞ്ഞ് 30 പേര്‍ മരിച്ചു. മാണ്ഡി പത്താന്‍ കോട് ദേശീയപാതയിലാണ്ട് അപകടമുണ്ടായത്. രണ്ട് ടൂറിസ്റ്റ് ബസുകളാണ് മണ്ണിനടിയിലായത്. ഇതില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തി. ഏഴുപേരുടെ മരണം ഒദ്യോഗികമായി സ്ഥിരീകരിച്ചു.

മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് ഇതില്‍ അകപ്പെട്ടത്.

ചാംബയില്‍ നിന്ന് മണാലിയിലേക്കും, മണാലിയില്‍ നിന്നും കാത്രയിലേക്കും പോകുന്ന ബസുകള്‍ ദേശീയപാതയില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള വിശ്രമകേന്ദ്രത്തിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഇതില്‍ ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. സിംലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here