അധികൃതരുടെ അനാസ്ഥ: എറണാകുളം ചിൽഡ്രൻസ് പാർക്ക് ”മനുഷ്യനിർമ്മിത” വനമാകുന്നു

0
509

by സി.എ. സുമേഷ് കൃഷ്ണ

എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുള്ള ”എറണാകുളം ഇന്ദിരാ പ്രിയദർശിനി റിനീവെബിൾ എനർജി ചിൽഡ്രൻസ് പാർക്ക്” അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കടിഞ്ഞ ഏഴ് വർഷമായി നശിച്ചുകൊണ്ടിരിക്കുന്നു.

ദിനംപ്രതി നൂറുകണക്കിന് കുരുന്നുകൾ സന്ദർശകരായി എത്തിയിരുന്ന പാർക്കിൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമേ എത്താറുള്ളു. കുട്ടികൾക്കു പകരം  ഉരഗങ്ങളുടെയും, ക്ഷുദ്രജീവികളുടെയും, നിശാജന്തുക്കളുടെയും അവാസകേന്ദ്രമായി പാർക്ക് മാറിയിരിക്കുന്നു.

പാർക്കിന്റെ പുനരുദ്ധാരണത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 6 കോടിയിലധികം  തുക അധികാരികളുടെ അനങ്ങാപാറനയം കാരണം പാഴായി പോയിട്ടുള്ളതാണ്. പാർക്കിലെ മുഖ്യ ആകർഷണങ്ങളായിരുന്ന ഡിടിപിസി സ്‌പോൺസർ ചെയ്തു പ്രവർത്തിച്ചിരുന്ന താത്ക്കാലിക താടകത്തിലെ പെഡൽ ബോട്ടിംഗ്, മ്യൂസിക്കൽ ലൈറ്റിംഗ് ഫൗണ്ടൻ, കൂടാതെ ബാലരമയുടെ ടോയ് ട്രെയിൻ സർവ്വീസ്, പാർക്കിന്റെ തന്നെ കുട്ടികളുടെ പ്ലേമ്യൂസിക്ക് ഫൗണ്ടൻ, പെഡൽ കാറുകൾ, ജിപ്പുകൾ, സൈക്കിളുകൾ, പ്ലേ ഹെലിക്കേപ്പ്റ്റർ, ഊഞാലുകൾ, ട്രാഫിക്ക് സിഗ്‌നലുകൾ, സൗരോർജജ വിളക്കുകൾ, കുരുന്നുകളുടെ പഠനത്തിനായുള്ള വലിയ ഗ്ലോബ് തുടങ്ങിയവ എല്ലാം കാലപഴക്കം വന്ന് ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കുന്നു. പെഡൽ ബോട്ടിംഗ് നടത്തിയിരുന്ന തടാകം ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ മീൻവളത്തൽ കേന്ദ്രമാണ്. കൂടാതെ സോളാർ പവർജനറേറ്റിംഗ് പ്ലാന്റ്, ഇലട്രികൽ ജനറേറ്റർ, ബയോഗ്യാസ് പ്ലാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാൻറ്, വിൻറ് മിൽ തുടങ്ങിവ എല്ലാം പ്രവർത്തനരഹിതമായി നശിച്ച് നാമാവിശേഷമായിക്കൊണ്ടിരിക്കുന്നു.

കുട്ടികളുടെ പ്രകൃതിദത്തമായ കഴിവുകൾ വികസിപ്പിക്കുന്നതിനു വേണ്ടി ഒഴിവു ദിനങ്ങളിൽ നടത്തി വന്നിരുന്ന ഡ്രോയിംഗ്, പെയിന്റിംഗ്, ഡാൻസ്, മ്യൂസിക്ക് വർക്ക്‌ഷോപ്പുകളും ഇപ്പോൾ ഇവിടെ നടക്കുന്നില്ല.

ഈ അനീതിക്കും, കടുത്ത അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിതിരെ പൊതുജനങ്ങളിൽ നിന്നും പരക്കെ ആക്ഷേപമുയർന്നിട്ടും,
നിരവധി പരാതികൾ നൽകിയിട്ടും, ബന്ധപ്പെട്ട  അധികാരികൾ
കണ്ണുതുറക്കുന്നില്ല.! അവരുടെ ഭാഗത്തുനിന്നും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.!

ജില്ലാ ശിശുക്ഷേമ സമിതിയുടെ പ്രസിഡന്റ് എറണാകുളം ജില്ലാ കളക്ടറും, സെക്രട്ടറി അസി. ഡെവലപ്പ്‌മെന്റ് കമ്മീഷ്ണർ ജനറലുമാണ്. അധികാര കേന്ദ്രങ്ങളുടെ കടുത്ത അനാസ്ഥയും, അവഗണനയും ചിൽഡ്രൻസ് പാർക്കിനെ ”മനുഷ്യനിർമ്മത വനമായി” മാറ്റുന്നു.

”ഭാവിയുടെ വാഗ്ദാനങ്ങൾ” ക്കുവേണ്ടി ”എറണാകുളം ഇന്ദിരാ പ്രിയദർശനി ചിൽഡ്രൻസ് പാർക്കിനെ” സംരക്ഷിക്കൂ… എന്ന ക്യാമ്പെയിനും തുടങ്ങിയിട്ടുണ്ട്.

(പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി. വർക്കിംഗ് പ്രസിഡന്റാണ് ലേഖകൻ)

LEAVE A REPLY

Please enter your comment!
Please enter your name here