ആർഎസ്എസ് കയ്യൊഴിഞ്ഞിട്ടും കുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപകനെ സംരക്ഷിക്കുന്നത് കുമ്മനം

0
794


ആർഎസ്എസ് എതിർത്തിട്ടും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനെ ബിജെപിയുടെ കോഴിക്കോട് ജില്ലാ ഓഫീസ് സെക്രട്ടറിയാക്കിയത് കുമ്മനം.
ബിജെപിയുടെ അദ്ധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന നേതാവുമായ ടി എ നാരായണനെ അറസ്റ്റിലായതിനെത്തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയൽ നിയമം (പോസ്‌കോ) അനുസരിച്ച് അറസ്റ്റിലായ ഇദ്ദേഹത്തെ ആർഎസ്എസ് നേതൃത്വം കയ്യൊഴിഞ്ഞു. ഇയാളെ പുറത്താക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ കുമ്മനം വിസമ്മതിച്ചു. ഇത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിവെച്ചിട്ടുണ്ട്.

ഈയിടെ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് ബിജെപി ഓഫീസിലെ നിയമനം. സ്പെഷൽ ക്ലാസിനിടെ ഒട്ടേറെ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിനാണു പോക്സോ പ്രകാരം അധ്യാപകനെതിരെ കഴിഞ്ഞ ഡിസംബറിൽ അത്തോളി പോലീസ് കേസെടുത്തത്. തുടർന്ന് ഇയാൾ സസ്പെൻഷനിലുമായി.

തലക്കുളത്തൂർ പഞ്ചായത്തിലെ എടക്കര എ എസ് വി യു പി സ്‌കൂൾ അദ്ധ്യാപകനായിരുന്ന ഇയാൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ്. അഞ്ച് വർഷം മുമ്പും ഇദ്ദേഹത്തിനെതിരെ സ്‌കൂളിൽനിന്ന് സമാന പരാതി ഉണ്ടായിരുന്നു.

വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കുട്ടികളെ പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് .
പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ വൈകിട്ട് പ്രത്യേക ക്ലാസ് നടക്കാറുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാർത്ഥിനികളെയാണ് അദ്ധ്യാപകൻ ശരീര ഭാഗങ്ങളിൽ പിടിച്ച് നിരന്തരം ശല്യംചെയ്തത്. ആൺകുട്ടികളെ ക്ലാസിൽനിന്ന് ഒഴിവാക്കിയ ശേഷമായിരുന്നുവത്രെ ‘അദ്ധ്യാപക വിനോദം’. പെൺകുട്ടികൾ നൽകിയ വിവരത്തെ തുടർന്ന് രണ്ട് രക്ഷിതാക്കളാണ് കഴിഞ്ഞ ദിവസം സ്‌കൂൾ പ്രധാനാധ്യാപിക ശ്യാമള ടീച്ചർക്ക് പരാതി നൽകിയത്. പ്രധാനാധ്യാപിക വിവരം ചൈൽഡ് ലൈനെ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here