ഈ മാസം 19 ന് ചേരുന്ന ജെഡിയു ദേശീയ സമിതിയില്‍ കേരളത്തില്‍ നിന്ന് ആരും പങ്കെടുക്കുകയില്ല: വര്‍ഗീസ്‌ ജോര്‍ജ്

0
84

തിരുവനന്തപുരം: ബിജെപിയുമായി ചര്‍ച്ച നടത്തിയത് പാര്‍ട്ടിയുടെ അനുമതിയോടെയാണെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ അവകാശവാദം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് 24 കേരളയോട് പറഞ്ഞു.

ഈ മാസം 19 ന് വിളിച്ചിരിക്കുന്ന ജെഡിയു ദേശീയ കമ്മറ്റിയോഗത്തിനു കേരളത്തില്‍ നിന്ന് ആരും പങ്കെടുക്കുകയുമില്ലെന്നും വര്‍ഗീസ്‌ ജോര്‍ജ് പറഞ്ഞു. എന്‍ഡിഎയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ സമിതി യോഗം ചേര്‍ന്നിട്ടില്ല.

നോട്ടു നിരോധനം, നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ഉപരാഷ്ട്രപതി, രാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ ഒന്നും തന്നെ ബീഹാര്‍ യൂണിറ്റ് ദേശീയ തലത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറും, ജെഡിയു പാര്ലമെന്റ്റി പാര്‍ട്ടി നേതാവ് ശരദ് യാദവും തമ്മില്‍ ആലോചിച്ച് ഭാവി നടപടികള്‍ തീരുമാനിക്കും. ജോര്‍ജ് വര്‍ഗീസ്‌ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here