ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും സാധിക്കില്ല. ഹര്ജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ നിരസിച്ചത്. അധികൃതര്‍ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്നിട്ടും പരാതിയുണ്ടെങ്കില്‍ അലഹാബാദ് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.
ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ലഭിക്കാതെ ആഗസ്ത് ഏഴുമുതല്‍ ഇതുവരെ 70 കുട്ടികള്‍ മരിച്ചിരുന്നു. ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് ഓക്സിജന്‍ വിതരണം നിലച്ചതെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.
മരിച്ചവരില്‍ പലരും നവജാത ശിശു പരിചരണ വാര്‍ഡില്‍ കഴിയുന്ന ശിശുക്കാളായിരുന്നു. സംഭവത്തില്‍ ഔദ്യോഗികമായി പരാതികളൊന്നും ലഭിക്കാത്തതിനാല്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്പെന്‍ഡ് ചെയ്യുകയും ചീഫ് സെക്രട്ടറി തലത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ശിവസേനയടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
Muchas gracias. ?Como puedo iniciar sesion?