ഗോരഖ്പുര്‍ ദുരന്തം: മരണസംഖ്യ 74 ആയി

0
56

ഗോരഖ്പുരിലെ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ മരണസംഖ്യ ഉയര്‍ന്നു. പല രോഗത്തെത്തുടര്‍ന്ന് മൂന്നു കുട്ടികള്‍കൂടിയാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 74 ആയി. മുന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചത് ആശുപത്രി അധികൃതര്‍ തന്നെയാണ്. ആശുപത്രിയിലെ കൂട്ടമരണത്തെത്തുടര്‍ന്നുണ്ടായ ജനരോഷം തണുപ്പിക്കാന്‍ കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും നടപടി തുടങ്ങുന്ന അവസരത്തിലാണ് മരണസംഖ്യ ഉയര്‍ന്നത്.

വിവിധതരം അസുഖത്താല്‍ മരിച്ച കുട്ടികളില്‍ ഒരാള്‍ക്ക് മസ്തിഷ്‌ക ജ്വരവും രണ്ടാള്‍ക്ക് ജപ്പാന്‍ ജ്വരവും ആയിരുന്നു. ഇവരുടെ നില ഗുരുതരമായിരുന്നു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന 30 ഓളം വരുന്ന കുട്ടികളുടെ അവസ്ഥയും ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാനാണു സാധ്യത.

എന്നാല്‍ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here