ജമ്മു കശ്മീരിൽ വീണ്ടും ഭീകരവാദത്തിനു പത്തിവിടരുന്നു; ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നെന്ന് റിപ്പോർട്ടുകള്‍

0
71


ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണെന്നാണു റിപ്പോർട്ടുകള്‍. പുതുതായി 70 പേരാണു ഹിസ്ബുൽ മുജാഹിദീൻ പോലുള്ള ഭീകരസംഘടനകളിൽ ചേർന്നിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. പുൽവാമ, ഷോപ്പിയാൻ, കുൽഗാം ജില്ലകളിലാണ് യുവാക്കൾ കൂടുതലായി ഭീകരസംഘടനകളിലേക്ക് ആകൃഷ്ടരാവുന്നത്.

അതേസമയം, വധിക്കപ്പെടുന്ന ഭീകരരുടെ എണ്ണവും കൂടുകയാണ്.. കഴിഞ്ഞ ഏഴുമാസത്തിനിടെ 132 ഭീകരരെയാണു സൈന്യം വധിച്ചത്. കൊല്ലപ്പെട്ട ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയുടെ നാടാണ് പുൽവാമ.

ലഷ്കർ കമാൻഡർ അബു ദുജാന, അൽഖായിദയുടെ അബു മൂസഎന്നിങ്ങനെ ഒട്ടേറെപ്പേരുടെ താവളം കൂടിയാണ് പുൽവാമ. അതേസമയം, താഴ്‍‌വരയിലെ യുവാക്കളുടെ മനസ്സ് മാറ്റാനും അവരിൽ ദേശസ്നേഹം വളർത്താനുമുള്ള പദ്ധതികള്‍ ജമ്മു പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here