ജലദോഷം ബാധിച്ച യുവാവ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത് അന്വേഷിക്കണം

0
68

കൊച്ചി: ജലദോഷത്തിന് സ്വകാര്യാശുപത്രിയിൽ ചികിൽസിച്ച യുവാവ് മരിച്ച സംഭവം അന്വേഷിക്കണെന്ന്് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സൗത്ത് പറവൂർ കിഴക്കേ എക്കാട്ടിൽ വീട്ടിൽ കെ ആർ വിജയയുടെ ഭർത്താവ് ഐഒസിയിൽ ഡ്രൈവറായിരുന്ന കെ ടി  വിജയന്റെ മരണത്തെ കുറിച്ച് അനേ്വഷിക്കാനാണ് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദേ്യാഗസ്ഥൻ അനേ്വഷിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.പറവൂർ സെന്റ് ജോസ് ആശുപത്രിയിലാണ് 2015 സെപ്റ്റംബർ 22 ന് വിജയൻ ചികിൽസ തേടിയത്.  മരുന്ന് കഴിച്ചയുടൻ ചർദിൽ തുടങ്ങി.  കുഴഞ്ഞുവീണ വിജയനെ നാട്ടുകാർ അതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു.  ഡോക്ടർ പരിശോധിച്ച ശേഷം ഹൃദയസ്തംഭനം കാരണം വിജയൻ മരിച്ചെന്നാണ് പറഞ്ഞത്.  മരണം സംബന്ധിച്ച് ഉദയംപേരൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു.സംഭവത്തെ കുറിച്ച് പോലീസ് കൃത്യമായ അനേ്വഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് നിരീക്ഷിച്ചു.  എറണാകുളം ഡിഎംഒ യും സംഭവത്തെ കുറിച്ച് അനേ്വഷണം നടത്തണം.  ഇരുവരും റിപോർട് ഒരു മാസത്തിനകം സമർപ്പിക്കണം.  സെപ്റ്റംബറിൽ എറണാകുളത്ത് നടത്തുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here