കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് ബോംബേറ്. എം.ഇ.ടി കോളേജിന്റെ പരിസരത്താണ് ബോംബേറുണ്ടായത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ആഴ്ച്ച നടന്ന കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷമുണ്ടായിരുന്നു. ഇന്നു രാവിലെയും കോളേജിലെ വിദ്യാര്‍ത്ഥികളും പുറത്തു നിന്നുള്ളവരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി.
പിന്നീട് പോലീസെത്തിയാണ് ഇരുകൂട്ടരേയും പിരിച്ചുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് വൈകുന്നേരം ബോംബേറുണ്ടായതെന്നാണ് കരുതുന്നത്. ബോംബേറില്‍ പരിക്കേറ്റ എംഎസ്എഫ് പ്രവര്‍ത്തകരെ കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റി.