പനീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു; എഐഎഡിഎംകെ എന്‍ഡിഎയിലേക്ക് നീങ്ങുന്നു

0
87


ന്യൂഡല്‍ഹി: എഎഎഡിഎംകെയിലെ പനീര്‍സെല്‍വം-പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.

തമിഴ്നാട് എഎഎഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും, സംസ്ഥാന പ്രശ്നങ്ങളും കൂടിക്കാഴ്ച്ചയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമായി. കൂടിക്കാഴ്ച മുപ്പത് മിനിറ്റ് നീണ്ടു നിന്നു.

വളരെ സുതാര്യമായ ചര്‍ച്ചയാണ് നടന്നത്. എഎഎഡിഎംകെ രാജ്യസഭാ എംപി മൈത്രയന്‍ പറഞ്ഞു. മൈത്രയനോപ്പം , മുന്‍ മന്ത്രി കെ.പി.മുനുസാമി, മുന്‍ എംപി മനോജ്‌ പാണ്ഡ്യനും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

എഎഎഡിഎംകെയിലെ ലയനം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളുടെ ഭാഗമായി ഓഗസ്റ്റ് പതിനൊന്നിനു തമിഴ്നാറ്റ് മുഖ്യമന്ത്രി ഇ.പളനിസാമി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ആ ദിവസം കൂടിക്കാഴ്ചയ്ക്ക് കഴിയാതെ പനീര്‍സെല്‍വം ഡല്‍ഹി വിടുകയായിരുന്നു. ആ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

ഈ സംഭവവികാസങ്ങള്‍ വീക്ഷിച്ച് എഎഎഡിഎംകെയിലെ ശശികല വിഭാഗം ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനുണ്ട്. ഇപ്പോഴും ദിനകരന് എഎഎഡിഎംകെ എംഎല്‍എമാരിലുള്ള സ്വാധീനം പളനിസാമി വിഭാഗത്തെ ഭയപ്പെടുത്തുന്നുണ്ട്‌. കാരണം ഇപ്പോഴും കയ്യിലുള്ള എംഎല്‍എമാരെ വച്ച്  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദിനകരന് സാധിച്ചേക്കും എന്ന ഭീഷണി പളനിസാമി സര്‍ക്കാരിന് മുന്നിലുണ്ട്.

ഇതെല്ലാം മുന്നില്‍ കണ്ടാണ്‌ പനീര്‍സെല്‍വം വിഭാഗവുമായി ലയിച്ച് എന്‍ഡിഎ സഖ്യകക്ഷിയായി കെട്ടുറപ്പോടെ നീങ്ങാന്‍  എഎഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും തയ്യാറെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here