പാക് സ്വാതന്ത്യദിനം; 400 അടി ഉയരത്തില്‍ പതാക ഉയര്‍ത്തി ആഘോഷം

0
117

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള പതാക ഉയര്‍ത്തി പാകിസ്താന്‍ 70-ാം സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. വാഗ അതിര്‍ത്തിയില്‍ 400 അടി ഉയരത്തിലുള്ള പതാകയാണ് പാകിസ്താന്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ വര്‍ഷം വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ 360 ഉയരത്തില്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിനു മറുപടിയായാണ് പാകിസ്താന്റെ ഈ പതാക ഉയര്‍ത്തല്‍. ഉയരത്തില്‍ ലോകത്ത് ഏട്ടാം സ്ഥാനമാണ് പാക് പതാകക്കെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

പാക് പതാക അതിര്‍ത്തിയില്‍ സ്ഥാപിച്ചതിനാല്‍ ഇന്ത്യയും സ്വാതന്ത്ര്യ ദിനത്തിനു പതാക സ്ഥാപിക്കാനാണ് നീക്കം. ശക്തമായ കാറ്റു കാരണം ഇന്ത്യന്‍ പതാക നാലു തവണയെങ്കിലും നശിച്ചു പോയിട്ടുണ്ട്. മാര്‍ച്ചു മാസം മുതല്‍ പതാക ഉയര്‍ത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here