പി സി ജോർജിനെതിരെ വനിത കമ്മീഷൻ കേസെടുത്തു

0
93

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി സി ജോർജ് എംഎൽഎ വാർത്താസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തി കേരള വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തു. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുക്കാൻ ചെയർപെഴ്സൺ എം സി ജോസഫൈൻ അന്വേഷണോദ്യോഗസ്ഥനായ ഡയറക്ടർക്ക് നിർദേശം നൽകിയത്. എംഎൽഎക്കെതിരെ കേസ് രജിസ്ടർ ചെയ്ത വിവരം നിയമസഭാ സ്പീക്കറെ അറിയിക്കും. മൊഴി രേഖപ്പെടുത്തുന്നതിനുള്ള അനുമതി തേടി വിശദമായ കത്ത് ഈ ആഴ്ച തന്നെ  സ്പീക്കർക്ക് നൽകും. സ്ത്രീകൾക്കെതിരായ ഏതുതരം അതിക്രമങ്ങളെക്കുറിച്ചും കമ്മീഷന് അറിവുലഭിച്ചാൽ സ്വമേധയാ കേസെടുക്കുന്നതിന് വനിതാ കമ്മീഷൻ ആക്ട് അധികാരം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അപകീർത്തി പരാമർശങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here