പ്രിയങ്കാ ഗാന്ധിയുടെ പ്രസിഡന്റ് പദവി: വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

0
68

പ്രിയങ്ക ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വെളിപ്പെടുത്തല്‍. ക്വിറ്റ് സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നില്ലായെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയത്.

പ്രിയങ്ക ഗാന്ധി പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പെട്ടെന്നു വരില്ല എന്ന ചര്‍ച്ചകള്‍ ഒന്നും പാര്‍ട്ടി യോഗങ്ങളില്‍ നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. എന്നാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു യുവമുഖം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തണമെന്ന് സോണിയ മറ്റ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഈ തീരുമാനമെടുത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രാഹുലിന്റെ ടീമുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മോഡിയെ നേരിടുന്നതില്‍ പാര്‍ട്ടി പരാജയപ്പെടാന്‍ കരണമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here