മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത് അപവാദ പ്രചാരണങ്ങള്‍; കള്ളവോട്ട് ചെയ്തവര്‍ കോടതിയില്‍ ഹാജരാകുന്നില്ല: കെ.സുരേന്ദ്രന്‍

0
4782

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തള്ളിക്കളയുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഒട്ടുവളരെ അപവാദ പ്രചാരണം നടക്കുന്നുണ്ട്. അതില്‍ പലതും യാഥാര്‍ത്ഥ്യമല്ല.കെ.സുരേന്ദ്രന്‍ 24കേരളയോടു പറഞ്ഞു.

കള്ളവോട്ട് എന്നു പറഞ്ഞു ഒരു ലിസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയില്‍ ഹാജരാകാത്ത 75 ആളുകള്‍ക്ക് ഹൈക്കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ വാറണ്ട് വരും. സാക്ഷികളെ ഹാജരാക്കുക എന്നത് ഹര്‍ജിക്കാരന്റെ ഉത്തരവാദിത്തം കൂടിയാണ്. മൂന്നു പേര്‍ക്ക് വാറണ്ട് അയച്ചിട്ടുണ്ട്.

അതില്‍ ഒരാള്‍ ഹാജരായിട്ട് ആ ആള്‍ ഞാനല്ല എന്നു പറഞ്ഞു. അപ്പോള്‍ ആ വോട്ടര്‍ ഞാനല്ല എന്നാണ് പറയുന്നത്. കേസില്‍ 29 പേര്‍ ഗള്‍ഫില്‍ ഉണ്ട്. വന്നിട്ടിലെങ്കില്‍ വാറണ്ട് ആകും. അത് കോടതി നടപടികളുടെ ഭാഗമാണ്. കേസിലെ പ്രശ്നം പലരും സമന്‍സ് കൈപ്പറ്റുന്നില്ലാ എന്ന പ്രശ്നം ഉണ്ട്.

ഗള്‍ഫില്‍ ഉള്ള സാക്ഷികള്‍ എത്തുകയാണെങ്കില്‍ ആ ചാര്‍ജ് ഹര്‍ജിക്കാരന്‍ വഹിക്കണം. അതും ഈ കേസില്‍ ഉദിക്കുന്നുണ്ട്. സാക്ഷികളെ കോടതിയില്‍ എത്തിക്കുന്നതില്‍ സംഭവിക്കുന്ന കാലതാമസത്തെക്കുറിച്ചാണ് ഹൈക്കോടതി പരാമര്‍ശം നടത്തിയത്. പക്ഷെ അത് ഹര്‍ജിക്കാരന്റെ ഭാഗത്ത് നിന്നും മാത്രം വരുന്ന പ്രശ്നമല്ല. ഈ കേസില്‍ പോലീസിനും റോളുണ്ട്‌.

സമന്‍സ് കൈപ്പറ്റാത്ത സാക്ഷികളുടെ കാര്യം ഞങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. സമന്‍സ് കൈപ്പറ്റാത്തത് മനപൂര്‍വം ആണ്. കാരണം അവരല്ലാ ആ വോട്ടര്‍ എന്നതുകൊണ്ടാണ് അവര്‍ ഹാജരാകാത്തത് എന്നു ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ വാദം ഹൈക്കോടതി വിശ്വാസത്തില്‍ എടുത്തിട്ടുമുണ്ട്.

കോടതിയില്‍ നിന്നും മഞ്ചേശ്വരത്തേക്ക് ആള് പോയിട്ടുണ്ട്. അവര്‍ പറയുന്നത് ആ പേരില്‍ വോട്ടര്‍ ഇല്ലാ എന്നാണ്. പോലീസും പറയുന്നത് ഇതേ വാദമാണ്. വോട്ടര്‍ ഇല്ല. അതിനര്‍ത്ഥം അവരൊക്കെ കള്ളവോട്ട് ചെയ്തവര്‍ എന്നു തന്നെയാണ്. ഈ കാര്യം വാദത്തിന്നിടെ ഞങ്ങള്‍ വിശദമാക്കിയിട്ടുണ്ട്.

259 പേര്‍ കള്ളവോട്ട് ചെയ്തു എന്ന ലിസ്റ്റ് ആണ് നല്‍കിയത്. അതില്‍ ചിലര്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. അവരെ കോടതി ഒഴിവാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരായി സാക്ഷി പറഞ്ഞതില്‍ 52 പേരുടെ ഒപ്പിലും രേഖകളിലും വന്ന വ്യത്യാസം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ ഞാന്‍ വോട്ട് ചെയ്തിട്ടില്ല. ഗള്‍ഫില്‍ ആയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. എന്റെ വോട്ട് ആരാണ് ചെയ്തത് എനിക്ക് അറിയില്ലാ എന്നാണു പറഞ്ഞത്.

86 പേരുടെ വോട്ടില്‍ തര്‍ക്കമുണ്ട്. ഇങ്ങിനെ നാല് വോട്ടു കൂടി കിട്ടിയാല്‍ ഭൂരിപക്ഷം ആകും. 77 വോട്ടുകളില്‍ 75 പേര്‍ സമന്‍സ് കൈപ്പറ്റിയിട്ടില്ല. അപ്പോള്‍ ഞങ്ങള്‍ പറയുന്നത് കോടതിക്ക് അംഗീകരിക്കേണ്ടി വരും.

ഇവര്‍ കള്ളവോട്ട് ചെയ്തവരാണ് എന്ന വാദം. ഒന്നുകില്‍ ഇങ്ങിനെ ആളുകളില്ല. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥലത്ത് ഇല്ല. ഈ രണ്ടു വാദങ്ങളില്‍ ഒന്ന് കൊണ്ടാകാം. അപ്പോള്‍ ഞങ്ങളുടെ വാദം തെളിയിക്കപ്പെടുകയാണ്. കേസില്‍ ഇനി ഈ മാസം 22 ന് വാദം നടക്കും. കെ.സുരേന്ദ്രന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here