മഞ്ജുവാര്യർക്ക് ഒരാളെ ഭയം

0
6937

മഞ്ജുവാര്യർക്ക് കുറേ നാളായി ഒരാളെ കാണുന്നത് ഭയമാണ്. അത് മലയാളസിനിമയിലെ ആരുമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ മുഖമുദ്രയായ അമിതാഭ് ബച്ചനെയാണ്. പക്ഷെ, മഞ്ജുവിനെ കാണുമ്പോൾ എഴുന്നേറ്റ് നിന്നാണ് അമിതാഭ് ബച്ചൻ സ്വീകരിക്കുന്നത്. അദ്ദേഹം നൽകുന്ന സ്നേഹവും ബഹുമാനവും പരിഗണനയും പറഞ്ഞറിയിക്കാനാവില്ലെന്ന് മഞ്ജു പറയുന്നു. കല്യാൺ ജൂവലറിയുടെ പരസ്യചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജുവാര്യർ അമിതാഭ് ബച്ചനെ കാണുന്നതും പരിചയപ്പെടുന്നതും. മുംബയിലായിരുന്നു ഷൂട്ടിംഗ്. മറ്റുള്ള ആർട്ടിസ്റ്റുകളോട് അദ്ദേഹം കോ-ഓപ്പറേറ്റീവ് ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നും.

ഒരിക്കൽ അമിതാഭ് ബച്ചൻ മഞ്ജുവാര്യരുടെ നൃത്തത്തെ കുറിച്ച് ചോദിച്ചു. നൃത്തവും അഭിനയവും ഇഷ്ടമാണെന്ന് താരം മറുപടി നൽകി. മഞ്ജുവിന്റെ അമ്മയ്ക്ക് നൃത്തം വലിയ ഇഷ്ടമാണ്. എന്നാൽ അമ്മയുടെ കുട്ടിക്കാലത്തെങ്ങും ഡാൻസ് പഠിക്കാനുള്ള അവസരം ഉണ്ടായില്ല. അതിന്റെ ദുഖം തീർക്കാൻ നാലാം വയസ് മുതൽ മഞ്ജുവിനെ അമ്മ നൃത്തം പഠിപ്പിച്ചു തുടങ്ങി. തന്റെ അഭിനയം കൂടുതൽ മെച്ചപ്പെടുത്താൻ നൃത്തത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മഞ്ജുവാര്യർ പറയുന്നു. മുഖത്തെ ഭാവങ്ങൾ, കണ്ണുകളുടെ ചലനം എല്ലാം നൃത്തത്തിലൂടെ നേടിയെടുത്തതാണ്. അഭിനയത്തിന് ഇടവേളകളുണ്ടാകും എന്നാൽ ഡാൻസിന് അതില്ലെന്നും താരം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here