മാവോയിസ്റ്റ് പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുന്നു; പുതുതായി നടന്നത് 150ലധികം റിക്രൂട്ട്മെന്റുകള്‍

0
71

തിരുവനന്തപുരം: മാവോയിസ്റ്റ് പ്രവര്‍ത്തനം കേരളത്തില്‍ ശക്തിപ്പെടുന്നതായി സൂചന. നാലു മാസത്തിനിടെ 150ലധികം പേരെ മാവോയിസ്റ്റുകള്‍ റിക്രൂട്ട് ചെയ്തതെന്നാണ് വിവരം. നേതാക്കളിൽ ചിലർ ഏറ്റുമുട്ടലുകളിൽ മരിക്കുകയും ചിലരിൽ സംഘടനയ്ക്കു വിശ്വാസം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണു പുതിയ റിക്രൂട്ട് മെന്റുകള്‍.

ചേർന്നവരിൽ കൂടുതലും കർണാടക, തമിഴ്നാട് സ്വദേശികളാണ്. കേരളത്തിൽ നിന്ന് 20 പേർ ഉണ്ടെന്നാണു വിവരം. അതിനിടെ നാലു സ്ത്രീകൾ ഉൾപ്പെടുന്ന 20 അംഗസംഘം കഴിഞ്ഞ ദിവസം ആട്ടപ്പാടി ഊരിൽ പകൽ തങ്ങി മടങ്ങിയതായി സൂചനയുണ്ട്.

അട്ടപ്പാടി അതിർത്തിയിലെ എടവാണി, വയനാട്ടിലെ പഞ്ചാരക്കൊല്ലി, നിലമ്പൂർ എടക്കര പുഞ്ചക്കൊല്ലി എന്നിവിടങ്ങളിലെ ഉൾവനത്തിൽ മാവോയിസ്റ്റ് ക്യാംപുകൾ ആരംഭിച്ചതായും പൊലീസ് സംശയിക്കുന്നു. കമാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ ബി.ജി.കൃഷ്ണമൂർത്തിയാണ് കേരളാ ഘടകത്തിനെ നയിക്കുന്നത് എന്നാണു വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here