യുവരാജ് ഇല്ലാതെ ഏകദിന ടീം ശ്രീലങ്കയ്ക്ക്

0
245

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നു സീനിയര്‍ താരം യുവരാജ് സിങ് പുറത്ത്. ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ അര്‍ധ ശതകം നേടിയ യുവരാജ് അവസാന ഏഴ് ഇന്നിങ്‌സുകളില്‍ സ്വന്തമാക്കിയത് 162 റണ്‍സ് മാത്രം. രാജ്യാന്തര ക്രിക്കറ്റില്‍ യുവരാജിന് ഇനി ഒരു മടങ്ങിവരവിനു സാധ്യതയില്ലെന്നാണു സൂചനകള്‍. അതേ സമയം മഹേന്ദ്ര സിങ് ധോണി ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ബാറ്റിങ്, ഫീല്‍ഡിങ്, ബോളിങ് ഫോം നഷ്ടമായ യുവരാജിന് ഒട്ടേറെ പകരക്കാരുണ്ടെന്നും എന്നാല്‍ ധോണിക്കു പറ്റിയ പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്‍ പറഞ്ഞു. 304 ഏകദിനങ്ങളില്‍ നിന്നു യുവരാജ് 8000ല്‍ പരം റണ്‍സ് നേടിയിട്ടുണ്ട്. 40 ടെസ്റ്റുകളും 58 ട്വന്റി20കളും യുവരാജ് കളിച്ചിച്ചുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തിയ ടീമിലുണ്ടായിരുന്ന ഋഷഭ് പന്തിനും സ്ഥാനം നഷ്ടമായി. കെ.എല്‍.രാഹുല്‍ പകരമെത്തി.

സീനിയര്‍ ബോളര്‍മാരായ മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ, ധോണി, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, അജിങ്ക്യ രഹാനെ.

LEAVE A REPLY

Please enter your comment!
Please enter your name here