രാംസൺസിന്റെ ബ്രാൻഡ് അംബാസർമാരായി അനൂപ് മേനോനും അനു സിത്താരയും

0
133


കൊച്ചി: പ്രസിദ്ധ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി കേന്ദ്രീകരിച്ച് എഴുപത്തഞ്ചിലേറെ വർഷമായി മുുകളും സെറ്റ് സാരികളും സെറ്റ് മുണ്ടുകളും നിർമിക്കുന്ന പ്രമുഖ ബ്രാൻഡായ രാംസൺസ് ഓണം പ്രമാണിച്ച് അമ്പതിലേറെ നിറങ്ങളിൽ അഞ്ഞൂറിലേറെ ഡിസൈനുകളിലുള്ള കരകളോടെ മുണ്ടുകളും സെറ്റ് സാരികളും സെറ്റ് മുണ്ടുകളും വിപണിയിലിറക്കി. ഇതോടൊപ്പം പ്രമുഖ സിനിമാതാരങ്ങളായ അനൂപ് മേനോൻ, അനു സിത്താര എന്നിവരെ ബ്രാൻഡ് അംബാസഡർമാരായും പ്രഖ്യാപിച്ചു. 1945-ൽ പി. വി. രാമസ്വാമി ചെട്ടിയാർ മുസ്ലിംവനിതകൾക്കുള്ള തട്ടം നെയ്ത് തുടക്കമിട്ട ബ്രാൻഡാണ് കാലക്രമേണ കൈത്തറി മുണ്ടുകളും സാരികളുമായി വികസിച്ചിരിക്കുന്നതെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്പനിയുടെ ഡയറക്ടർ ധർമലിംഗം പറഞ്ഞു. രാംസൺസിന്റെ പുതിയ ബ്രാൻഡ് അംബാഡറായ അനൂപ് മേനോനും ബ്രാൻഡിന്റെ മൂന്നാംതലമുറ സാരഥികളായ പ്രമോദ്, പ്രശാന്ത്,എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹാൻഡ്ലൂമിലും പവർലൂമിലും നെയ്തെടുക്കുന്ന വൈവിധ്യമാർന്ന വസ്ത്രശേഖരങ്ങൾ ഇന്ന് രാംസൺസ് ബ്രാൻഡിൽ വിപണിയിലുണ്ടെന്ന് ഡയറക്ടറായ ദക്ഷിണാമൂർത്തി പറഞ്ഞു. കേരളത്തിലെ ചെറുതും വലുതുമായ പ്രമുഖ ടെക്സറ്റയിൽ ഷോപ്പുകൾക്കു പുറമെ ഗൾഫ് രാജ്യങ്ങളായ യു.എ.ഇ., ബഹറിൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലും യൂറോപ്പിലെ ചിലരാജ്യങ്ങളിലുമായി വളർന്നുകൊണ്ടിരിക്കയാണ് രാംസൺസിന്റെ വിപണി.

ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്തതാണ് രാംസൺസിന്റെ വിജയരഹസ്യമെന്ന് ഡയറക്ടറായ വേണുഗോപാൽ പറഞ്ഞു. ഉന്നതഗുണനിലവാരമുള്ള കോട്ടൺനൂൽ തെരഞ്ഞെടുക്കുന്നതു മുതൽ ഈ ശ്രദ്ധയുണ്ട്.

പരമ്പരാഗതനെയ്ത്തുകേന്ദ്രമായ കുത്താമ്പുള്ളിയിൽ നിർമാണം കേന്ദ്രീകരിക്കുന്നതും സ്വന്തം ഉൽപ്പാദനസൗകര്യങ്ങളുമുള്ളതിനാൽ വിപണിയിൽ ഇന്ന് ലഭിക്കുന്ന ഏറ്റവും മികച്ച കോട്ടൺ മുണ്ടുകൾ രാംസൺസിന്റേതാണെന്ന് ഡയറക്ടറായ ഷൺമുഖരാജ് ചൂണ്ടിക്കാണിച്ചു. 300 രൂപ മുതൽ 3000 രൂപവരെയുള്ള മുണ്ടുകളും 50 നിറങ്ങളിൽ അഞ്ഞൂറിലേറെ ഡിസൈനുകളിലുള്ള കരകളും രാംസൺസ് മാത്രമമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

പരമ്പരാഗത ഡിസൈനുകളിലും ആധുനിക ഡിസൈനുകളിലുമുള്ള ആകർഷണീയമായ സെറ്റ് സാരികളും സെറ്റ് മുണ്ടുകളും കൂടാതെ കുട്ടികൾ മുതൽ പ്രായമായവർക്കുവരെ യോജിക്കുന്നതരത്തിലുള്ള സാരികളും മുണ്ടുകളും രാംസൺസ് ബ്രാൻഡിൽ വിപിണിയിലുണ്ട്.

ബ്രാൻഡിന്റെ ആകർഷക വളർച്ച തുടരുന്നതിന്റെ ഭാഗമായി ഇനിയും പുതിയ ഉത്പന്നങ്ങളായ പ്രീമിയം ഷർട്ടുകൾ, കോട്ടൺ സാരികൾ, ചുരിദാർ മെറ്റീരിയലുകൾ, ഇന്നർവെയേഴ്സ് തുടങ്ങിയവ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രാൻഡിന്റെ മൂന്നാംതലമുറ സാരഥികളായ പ്രവീൺ, പ്രഗതീഷ് എന്നിവർ പറഞ്ഞു.

ഓൺലൈൻ ഡെലിവറിക്കായുള്ള ഇ-കോമേഴ്സ് പോർട്ടലിനും വൈകാതെ തുടക്കം കുറിക്കുമെന്നും പ്രതാപ്, പ്രണേഷ് എന്നിവർ പറഞ്ഞു. ഇതിനു മുന്നോടിയായി സോഷ്യൽ മീഡിയ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ സാന്നിധ്യം സജീവമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് രാംസൺസ് സെൽഫി ഓഫ് ദി വീക്കും ആരംഭിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here