രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

0
99

തിരുവനന്തപുരം: രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിനാശംസകള്‍. ഇന്നത്തെ ഫെയ്സ് ബുക്ക്‌ പോസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സാതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.

രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പിണറായി വിജയന്റെ ആശംസ. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളുടെ ഐക്യത്തിലൂടെ രാഷ്ട്രത്തിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തവും ചലനാത്മകവുമാക്കിയതെന്ന് മുഖ്യമന്ത്രി അയച്ച സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here