ശത്രുക്കളെക്കാള്‍ ചൈനീസിന് ഭയം ഓണ്‍ലൈന്‍ ഗെയിം

0
73

ചൈനീസ് സൈന്യം ഇപ്പോള്‍ ശത്രുക്കളെക്കാളും ഓണ്‍ലൈന്‍ ഗെയിമിനെ ഭയക്കുന്നു. കിങ് ഓഫ് ഗ്ലോറി എന്ന ഗെയിമിനെയാണ് ചൈനീസ് ഭയക്കുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ യുവസൈനികരില്‍ അധികം പേരും ഈ ഗെയിമിന് അടിമകളാണ്.

എന്നാല്‍ ആരാധകര്‍ കൂടിയതോടെ കളിക്കാനുള്ള സമയത്തിന്റെ കാര്യത്തില്‍ ഗെയിം നിര്‍മാതാക്കളായ ടെന്‍സെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ഗെയിം കളിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമായി വരുന്നതിനാല്‍ ജോലിയിലേക്ക് കടക്കുമ്പോള്‍ സൈനികരില്‍ ശ്രദ്ധകുറയാന്‍ ഇടയുണ്ട്.

80 ദശലക്ഷം ആളുകളാണ് പ്രതിദിനം ചൈനയില്‍ കിങ് ഓഫ് ഗ്ലോറി കളിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ ഗെയിം സ്വാധീനം ചെലുത്തുന്നത്. തുടര്‍ച്ചയായി നാല്‍പ്പത് മണിക്കൂര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ തളര്‍ന്നുവീണതായി ഏപ്രിലില്‍ മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here