നിരന്തരം എനിക്ക് അവസരം നിഷേധിക്കാന്‍ ആരൊക്കെയോ ശ്രമിച്ചു
എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയ വലിയ തലവേദനയാണെന്നാണ് ആ ”ശത്രുക്കള്‍” പറഞ്ഞു പരത്തുന്നത്
ശത്രുക്കള്‍ ഒന്നിലധികം പേരുണ്ടാകും എന്നു ഊഹിക്കുന്നു
സംവിധായകര്‍ പിന്നീട് സംസാരിക്കുമ്പോഴാണ് ഡേറ്റ് ഇല്ലാ എന്നു ഞാന്‍ പറഞ്ഞതായി അറിയുന്നത്
തിരുവനന്തപുരം: ലോഹിതദാസ് മലയാളത്തില്‍ എത്തിച്ച് നടി ഭാമയ്ക്ക് ആരാണ് അവസരം നിഷേധിച്ചത്? തുടര്‍ച്ചയായി മലയാള സിനിമയില്‍ ഭാമയ്ക്ക് അവസരം നിഷേധിക്കപ്പെട്ടു. ക്രൂരമായ രീതിയില്‍ ഭാമ മലയാള സിനിമയില്‍ വേട്ടയാടപ്പെട്ടു, അത് അവസര നിഷേധത്തിന്റെ വേട്ടയാടലായിരുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കുന്നു.
തന്നെ വെട്ടിയ ആള് ആരെന്നു സംവിധായകന് വി.എം.വിനുവിനോട് ചോദിച്ചകാര്യം ഭാമ പറയുന്നു. തന്റെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ വി.എം.വിനു പറയുന്നു. തന്നെ നിരന്തരം സിനിമയില്‍ വെട്ടിയ ആളുടെ പേര്. ആ പേര് കേട്ട് താന്‍ നടുങ്ങിപ്പോയെന്നും ഭാമ പറയുന്നു. ആ അഭിമുഖത്തില്‍ ഭാമ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങിനെ.
സജി സുരേന്ദ്രന് പറഞ്ഞത്
ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സംവിധായകന് സജി സുരേന്ദ്രന് പറഞ്ഞു. ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൌണ്സ് ചെയ്തപ്പോള്‍ തന്നെ ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍ ഭാമ നിങ്ങള്‍ക്ക് തലവേദനയാകും എന്നു മുന്നറിയിപ്പ് നല്കി. അന്നത്ര കാര്യമാക്കിയില്ല എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ എന്നൊക്കെ വിചാരിച്ചു. അത് ഒരാളാണോ എന്നു എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം.
വി.എം.വിനു പറയുന്നു
എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയ വലിയ തലവേദനയാണെന്നാണ് ആ ”ശത്രുക്കള്‍” പറഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകര്‍ എന്നോടിത് തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാള് മുന്‍പ് വി.എം.വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിച്ചു. ഷൂട്ടിംഗ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുച്ചേട്ടന്‍ പറഞ്ഞു.” നീ എനിക്ക് തലവേദനയൊന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു. ആവശ്യപ്പെട്ടു. നിന്നെ മാറ്റണം. അല്ലെങ്കില്‍ പുലിവാലാകും എന്ന്.” ചേട്ടന് എനിക്ക് ഒരുപകാരം ചെയ്യണം. ആരാണ് വിളിച്ചതെന്നു മാത്രം പറയാമോ? ഒരു കരുതലിന് വേണ്ടിയാണ്. ഞാന്‍ ആവശ്യപ്പെട്ടു.
വിനുച്ചേട്ടന്‍ പറഞ്ഞ പേര് കെട്ടി ഞാന്‍ ഞെട്ടി. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരാള്‍.ചില പടങ്ങളില്വെച്ച് അദ്ദേഹത്തെ കാണാറുണ്ട് എന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവും ഇല്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനു ശ്രമിക്കുന്നു എന്നു അറിയില്ല.
അവസരം ഇല്ലാതാക്കുന്ന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്
ചില പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ചാന്‍സ് കളയാന്‍ മിടുക്കരാണ്. എന്റെ ഡേറ്റ് അന്വേഷിക്കാന്‍ സംവിധായകര്‍ അവരെ ഏല്‍പ്പിക്കും. എന്നെ വിളിച്ച് എന്തെങ്കിലുമൊക്കെ ചോദിച്ചിട്ട് സംവിധായകരോട് പറയും. ”ഭാമയ്ക്ക് അന്ന് ഡേറ്റ് ഇല്ല. കന്നഡ സിനിമയുടെ ഷൂട്ടിംഗ് ആണ് എന്നൊക്കെ. പിന്നെ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് താതപര്യമുള്ള ആളെ ആ റോളിലേക്ക് കയറ്റും. ഞാനിതൊക്കെ അറിയുന്നത് കുറെ നാള് കഴിഞ്ഞാണ്. ആ സംവിധായകനെ കാണുമ്പോഴാണ്. ഇപ്പോ മലയാളം സിനിമ ഒന്നും വേണ്ട. കന്നഡ പടം മതി അല്ലേ…” എന്നൊക്കെ ചോദിച്ചു സംസാരിച്ചു തുടങ്ങുമ്പോള്‍.
പള്‍സര്‍ സുനി വിവാദം
അത് മറ്റൊരു നുണക്കഥ. പള്‍സര്‍ സുനിയുടെ ആക്രമണം എന്റെ നേര്‍ക്ക് ഉണ്ടായിട്ടില്ല. എന്തിനാണിങ്ങനെ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ലോഹിതദാസിന്റെ നായിക എന്നു പറഞ്ഞാണ് വാര്‍ത്ത പ്രചരിച്ചത്. ചിലര്‍ അത് ഞാനാണെന്ന് ഉറപ്പിച്ചു. സിനിമയിലെ സുഹൃത്തുക്കള്‍ പലരും എന്നെ വിളിച്ചു. ഞാനും കേട്ടു. പക്ഷേ ആരാണെന്ന് അറിയില്ല. ഞാനല്ല. എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു റിപ്പോര്‍ട്ടര്‍ വിളിച്ചു. ഭാമയെന്നാണ് മൊഴി കൊടുക്കാന്‍ പോകുന്നത്. എന്തിനു? അല്ല പള്‍സര്‍ സുനി പണ്ടെങ്ങോ? എനിക്ക് വിഷമവും ദേഷ്യവും വന്നു. ഞാന്‍ അല്ലാ എന്നു അല്പം സ്ട്രോങ്ങ് ആയി തന്നെ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ഭാമ പറഞ്ഞത് കേട്ടാല്‍ ഞെട്ടും. ഞാനായിരുന്നെങ്കില്‍ ഇത്തരമൊരു അനുഭവം ഉണ്ടായാല്‍ എന്റെ സുഹൃത്ത് പ്രതികരിച്ചത് പോലെ തന്നെയാകും ചെയ്യുക. അല്ലെങ്കില്‍ സമാധാനത്തോടെ ഉറങ്ങാനാകുമോ? ഭാമ ചോദിക്കുന്നു.