സ്ത്രീകള്‍ക്കെതിയുള്ള അതിക്രമം: എത്ര ഉന്നതരായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി

0
66

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലെ പ്രതികള്‍ എത്ര ഉന്നതരായാലും അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി. തൃശൂരില്‍ വനിതാ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതാണ് സര്‍ക്കാരിന്റെ നയമെന്നും സമകാലീന സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസ് പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here