സ്വാശ്രയ പ്രവേശനം; ഫീസ് വര്‍ധിപ്പിക്കാമെന്ന് സുപ്രീംകോടതി

0
60

സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. പ്രവേശന സമയത്ത് താല്‍ക്കാലിക ഫീസായി നിലവില്‍ നിശ്ചയിച്ചിരിക്കുന്ന 11 ലക്ഷം രൂപ മാനേജുമെന്റുകള്‍ക്ക് ഈടാക്കാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നത്.

അഞ്ച് ലക്ഷമായി നിശ്ചയിച്ചുള്ള ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് മാനേജുമെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതിയുടെ അന്തിമ വിധി വരുന്നത്? വരെ 11 ലക്ഷം ഫീസായി ഈടാക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഫീസ് പൂര്‍ണമായും പണമായി ഈടാക്കാനാവില്ല. 5 ലക്ഷം പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായും വിദ്യാര്‍ഥികള്‍ നല്‍കിയാല്‍ മതി. പണമായി മുഴവന്‍ തുക വിദ്യാര്‍ഥികള്‍ നല്‍കുകയാണെങ്കില്‍ അഞ്ച് ലക്ഷം കഴിഞ്ഞ് അധികമായി നല്‍കുന്ന തുക പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാനും സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here