1947ൽ ജനിച്ചവർക്ക് കൊച്ചി മെട്രോയിൽ ഒരാഴ്ച സൗജന്യ യാത്ര

0
196


കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) 1947ൽ ജനിച്ചവർക്ക് ഒരാഴ്ച്ചക്കാലം സൗജന്യമായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നു. ഫ്രീഡം റൈഡ് എന്ന പേരിലുള്ള സൗജന്യ യാത്ര ഇന്ന് മുതൽ 21 വരെ തുടരും. വയസ് തെളിയിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here