502 കോടി ബിജെപി നേതാക്കള്‍ തട്ടിയെടുത്തെന്ന് ലാലു പ്രസാദ്

0
68
PATNA,Bihar, 15/03/2014:RJD Chief Lalu Prasad addressing a press conference in Patna on 15/03/2014. Photo: Ranjeet Kumar

നഗര വികസനത്തിനായി ബീഹാര്‍ സര്‍ക്കാര്‍ അനുവദിച്ച 502 കോടി രൂപ ബിജെപി നേതാക്കള്‍ തട്ടിയെടുത്തെന്ന ആരോപണവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ബീഹാര്‍ സര്‍ക്കാരാണ് നഗര വികസനത്തിനായി രൂപ അനുവദിച്ചത്. ബിജെപി നേതാക്കള്‍ സന്നദ്ധ സംഘടന രൂപീകരിച്ചാണ് 502 കോടി രൂപ തട്ടിയെടുത്തതെന്ന് ലാലു പ്രസാദ് ആരോപിക്കുന്നു.

സ്ഥലം ഏറ്റെടുക്കുന്നതിനായി മുഖ്യമന്ത്രി നഗര്‍ വികാസ് യോജന പദ്ധതിക്ക് പൊതുമേഖലാ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം ശ്രീജാന്‍ മഹിള വികാസ് സഹ്യോഗ് സമിതി എന്ന സന്നദ്ധ സംഘടനയിലേക്ക് വകമാറ്റി ചിലവഴിച്ചെന്നാണ് ആരോപണം. ഈ സന്നദ്ധ സംഘടനയുമായി പല ബിജെപി നേതാക്കള്‍ക്കും ബന്ധമുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. കേസില്‍ ഏഴുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ബീഹാറിലെ ഭഗല്‍പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ശ്രീജാന്‍ മഹിള വികാസ് സഹ്യോഗ് സമിതി. ഈ സംഘടന വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ്. സന്നദ്ധ സംഘടനയുടെ സ്ഥാപകയായിരുന്ന മനോരമ ദേവിയുമായി ബിജെപി നേതാക്കളായ ഷഹ്നാസ് ഹുസൈന്‍, ഗിരിരാജ് സിംഗ് തുടങ്ങിയ നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നാണ് ലാലുവിന്റെ ആരോപണം. കഴിഞ്ഞ ഏപ്രിലായിരുന്നു മനോരമ ദേവിയുടെ മരണം.

എന്നാല്‍ ആര്‍ക്കും നിഷേദിക്കാന്‍ കഴിയാത്ത ഒന്നാണ് പണം തട്ടിയതും അതിന് പിന്നില്‍ നടന്ന അഴിമതിയും. ഇതില്‍ ബാങ്കുകള്‍ക്കും പങ്കുണ്ട്. അതുകൊണ്ട് സംസ്ഥാന ഏജന്‍സിയുടെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും ലാലു പറഞ്ഞു. എന്നാല്‍ ഈ ആരോപണത്തെ മുന്‍ എംപിയും ബിജെപി വക്താവുമായി ഷാനവാസ് ഹുസൈന്‍ നിഷേധിച്ചു. പരിചയമുണ്ടായിരുന്നെങ്കിലും മനോരമ ദേവിയുമായി ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here