അവസരം ലഭിച്ചാല്‍ ഹജ്ജിനു പോകുമെന്നു എം.എ ബേബി

0
159

അവസരം ലഭിച്ചാല്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ ആഗ്രഹമുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മനസു കൊണ്ട് താന്‍ പലതവണ ഹജ്ജ് നടത്തിയുണ്ടെന്നും എന്നെങ്കിലും മക്കയിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പായും പോകുമെന്നും എംഎ ബേബി വ്യക്തമാക്കി.

നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പില്‍ നിന്നും മക്കയിലേക്ക് പോകുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വൈസ് ചെയര്‍മാന്‍ എം.എസ് അനസ് ഹാജി, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മുന്‍ എംഎല്‍എ യൂസഫ് ഹജ്, വഖഫ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here